സൈനിക്710 പ്ലൈവുഡ് - ജലത്തിൽ നിന്നുമുള്ള അപാകതകളിൽ നിങ്ങളുടെ സംരക്ഷണ കവചം
ആമുഖം
ഞങ്ങളിപ്പോൾ പറയാൻ പോകുന്നത് വെള്ളത്തിൽ നിന്നുള്ള കേടുപാടുകൾ സംഭവിക്കുമെന്ന ഭയമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന, ദീർഘകാലം നിലനിൽക്കുന്ന പ്ലൈവുഡുകളെക്കുറിച്ചാണ്. വിശ്വസിക്കാനാകുന്നില്ല അല്ലേ? അതേ, ഇപ്പോൾ സൈനിക്710 പ്ലൈവുഡ് ഉപയോഗിച്ച് ഇത് സാധ്യമാകുന്നു. ഈ ലേഖനത്തിൽ, സെഞ്ച്വറിപ്ലൈ-ൽ നിന്നുള്ള സൈനിക്710 പ്ലൈവുഡിന്റെ ഇത്തരം സവിശേഷതകളെക്കുറിച്ചാണ് ഞങ്ങൾ പറയുന്നത്. മാത്രമല്ല, പ്ലൈവുഡിന്റെ വിവിധ ഗ്രേഡുകളെക്കുറിച്ചുള്ള ചില വിവരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു. അപ്പോൾ നമുക്ക് ആരംഭിക്കാം അല്ലേ!

സൈനിക്710 പ്ലൈവുഡ് ഇനിപ്പറയുന്നവയ്ക്ക് ഉപയോഗിക്കാം
നിർമ്മാണം, ഇന്റീരിയർ ഡിസൈൻ, ഫർണിച്ചർ വ്യവസായം എന്നിവയിൽ ഇത്തരം ക്വാളിറ്റി പ്ലൈവുഡ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ ഏറ്റവും സാധാരണമായ ചില ആപ്ലിക്കേഷനുകളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
● ചെറിയ രീതിയിലുള്ള പാർട്ടീഷനുകൾ നിർമ്മിക്കാൻ
● ഫർണിച്ചറുകൾ, പ്രത്യേകിച്ച് അലമാരകൾ, അടുക്കള അലമാരകൾ, ഓഫീസ് മേശകൾ എന്നിവ നിർമ്മിക്കാൻ
● തടികൊണ്ടുള്ള ഫ്രെയിംവർക്കുകൾ ഉണ്ടാക്കാൻ
● ഫ്ലോറിംഗ് സംവിധാനങ്ങളിൽ ഒരു ഘടകമായി
സൈനിക് പ്ലൈവുഡിന്റെ ഗുണമേന്മ സവിശേഷതകൾ
സൈനിക് പ്ലൈവുഡിന്റെ ഇനിപ്പറയുന്ന സവിശേഷതകൾ പരിശോധിക്കൂ, ഒരു ഇന്ത്യൻ വീടിന്റെ അന്തരീക്ഷത്തിലേക്ക് മികച്ച രീതിയിൽ യോജിക്കാൻ ഇനിപ്പറയുന്ന സവിശേഷതകൾ സഹായകമാകുന്ന .
● കൂടുതൽ കരുത്ത്:
നിർമ്മിക്കാനുപയോഗിക്കുന്ന തടി അനുസരിച്ചുള്ള ഘടനാപരമായ ശക്തി പ്ലൈവുഡിന് ഉണ്ടായിരിക്കും . ഇത് ഗുണങ്ങൾക്ക് പുറമേയാണ്, ഓരോ വെനീർ ഗ്രൈൻസും പരസ്പരം 90 ഡിഗ്രി ആംഗിളുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് മുഴുവൻ ഷീറ്റിനെയും പൊട്ടുന്നതിൽ നിന്നും പ്രതിരോധിക്കുന്നു, പ്രത്യേകിച്ച് അരികുകളിൽ ആണിയടിച്ചു ഉറപ്പിക്കുമ്പോൾ. സൈനിക് 710 പ്ലൈവുഡ്, മുഴുവൻ ഷീറ്റിനും സമാനമായ സ്ഥിരത നൽകുന്നു. കൂടാതെ, സെറ്റ് സ്റ്റാൻഡേർഡുകൾ അനുസരിച്ച് മികച്ച കരുത്തും ഭാരവും തമ്മിലുള്ള അനുപാതവും (സ്ട്രെങ്ത് ടു വെയിറ്റ് റേഷ്യോ ) ഇതിനുണ്ട്. അതുകൊണ്ട് തന്നെ, മോഡുലാർ കിച്ചൻ കാബിനറ്റുകൾക്കും വാർഡ്രോബുകൾക്കും ഷിയർ വാളുകൾക്കും മികച്ച ഒരു ചോയ്‌സ് കൂടിയാണ്.
● ഈർപ്പത്തിനോടുള്ള പ്രതിരോധം
പ്ലൈവുഡ് ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശയുടെ തരമാണ് ഈർപ്പം, ഊഷരത എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ശേഷി നിർണ്ണയിക്കുന്നത്. പെയിന്റ് അല്ലെങ്കിൽ വാർണിഷിൻറെ ആവരണവും വെള്ളം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നുള്ള പ്രതിരോധം വർദ്ധിപ്പിക്കും എന്നാൽ ആത്യന്തികമായി പ്ലൈവുഡിന്റെ ഗുണമേന്മ തന്നെയാണ് ഈ സവിശേഷത നിർണ്ണയിക്കുന്നത്! അതുകൊണ്ടാണ് സൈനിക് 710 പ്ലൈവുഡ് ഷെൽഫുകൾ, അടുക്കളയിലെ കാബിനറ്റുകൾ തുടങ്ങിയ എക്സ്റ്റീരിയർ ആപ്ലികേഷനുകൾക്ക് അനുയോജ്യമാകുന്നത്. ക്രമീകരിക്കുമ്പോൾ കോൺക്രീറ്റിൽ ഉറച്ചിരിക്കുന്നതിനും ഇത് മികച്ചതാണ്. തറയിൽ ഉൾപ്പെടെയുള്ള ഇന്റീരിയർ ആപ്ലിക്കേഷനുകളിലും ഈർപ്പത്തെ പ്രതിരോധിക്കുന്നത് പ്രധാനമാണ്. പ്ലൈവുഡ് വെള്ളത്തിലും തീവ്രമായ താപനിലയിലും സമ്പർക്കം പുലർത്തുമ്പോൾ പ്ലൈവുഡ് അവളയുകയോ ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കാവുന്നതാണ്.
● ആഘാതത്തിൽ നിന്നുള്ള പ്രതിരോധം
-പ്ലൈവുഡിന് ഉയർന്ന ടെൻസൈൽ ശക്തിയുണ്ട്, പ്ലൈ ഷീറ്റുകളുടെ ലാമിനേഷനിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. ഇത് അതിൽ വരുന്ന ശക്തിയെ വലിയ പ്രദേശത്ത് വ്യാപിപ്പിക്കുകയും, ടെൻസൈൽ സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. സൈനിക്710 പ്ലൈവുഡിന് അതിനു നിർദ്ദേശിച്ചിട്ടുള്ള ലോഡിന്റെ ഇരട്ടി വരെയുള്ള ഓവർലോഡിനെ നേരിടാൻ സാധിക്കുന്നു. ചെറിയ സമയത്തേയ്ക്ക് ഉണ്ടാകുന്ന ഭൂകമ്പങ്ങൾ അല്ലെങ്കിൽ ഉയർന്ന കാറ്റ് എന്നീ സാഹചര്യങ്ങളിൽ ഇത് നിർണ്ണായകമാണ്.ഫ്ലോറിംഗിലും കോൺക്രീറ്റ് ഫ്രെയിം ഇത് ഉപയോഗപ്രദമാണ്.
ബി ഡബ്ല്യൂ പി ഗ്രേഡ് പ്ലൈവുഡ്: ഈർപ്പം സംബന്ധമായ കേടുപാടുകൾക്കെതിരെയുള്ള ഒരു കവചം!
സെഞ്ചുറി പ്ളേയിൽ നിന്നും ഒരു ബി ഡബ്ല്യൂ പി ഗ്രേഡ് പ്ലൈവുഡ് ആയ സൈനിക്710 പ്ലൈവുഡ് ലഭിക്കുന്നു. ഈർപ്പം മൂലമുള്ള അപാകതകൾക്കെതിരെ കവചമായി പ്രവർത്തിക്കുന്ന ബോയിലിംഗ് വാട്ടർ പ്രൂഫ് പ്ലൈവുഡിനെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ പതിവായി സംഭവിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എല്ലാ ഇന്റീരിയറുകളിലും ഇത് തീർച്ചയായും ഉണ്ടായിരിക്കണം. കനത്ത മഴ, വേനൽക്കാല ദിനങ്ങൾ, കാറ്റ്, വസന്തകാലം, ശീതകാലം എന്നിങ്ങനെ എല്ലാ കാലാവസ്ഥകളെയും നേരിടാൻ കഴിയുന്ന ഒരു നല്ല അസംസ്കൃത വസ്തുവാണ് ബോയിലിംഗ് വാട്ടർ പ്രൂഫ് പ്ലൈവുഡ് .
മാത്രമല്ല, ഈ ഗ്രേഡ് പ്ലൈവുഡ് വളരെ പ്രതിരോധശേഷിയുള്ളതും വർഷങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്. മികച്ച രീതിയിൽ ആഘാതത്തോടും , ഈർപ്പത്തോടുമുള്ള പ്രതിരോധം, ഉയർന്ന കരുത്ത് തുടങ്ങിയ മികച്ച സവിശേഷതകൾ പ്രയോജനപ്പെടുത്തി അടുക്കളയിലും കുളിമുറിയിലും എല്ലാം ഈ പ്ലൈവുഡ് ഉപയോഗിക്കാൻ കഴിയും.
ഉപസംഹരിക്കുമ്പോൾ
ഒരു സാധാരണ പ്ലൈവുഡും ബി ഡബ്ല്യൂ പി സൈനിക് പ്ലൈവുഡും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായല്ലോ. ഇന്ത്യയിൽ മഴക്കാലമായാലും ഈർപ്പം കൂടുതലുള്ള കാലാവസ്ഥയായാലും ജലാംശം അല്ലെങ്കിൽ ഊഷരത ഒരു പ്രശ്നമാണ്. നിങ്ങളുടെ പ്ലൈവുഡ് വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാകണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സൈനിക് 710 പ്ലൈവുഡിന്റെ സംരക്ഷണം സ്വന്തമാക്കൂ. അങ്ങനെ നിങ്ങളുടെ വീടിന് ഏറ്റവും മികച്ച പ്ലൈവുഡ് തന്നെ ഉപയോഗിക്കുക. ഉൽപ്പന്നത്തെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.centuryply.com/sainik-710-2021/malayalam
Add your comments