സൈനിക് 710 – ജല ബാധയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു
Centuryply Blog

Interested in
knowing more?

സൈനിക് 710 – ജല ബാധയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു

മരത്തടിക്ക് ജലം ഒട്ടും ചേരുന്നതല്ലെന്ന് എല്ലാവർക്കും പൊതുവായി അറിയാവുന്നതാണ്. തടിയേയും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളേയും വെള്ളത്തിൽ നിന്ന് അകറ്റി നിറുത്തണമെന്ന ഉപദേശവും താക്കീതും മുന്നറിയിപ്പും നമുക്ക് എപ്പോഴും കിട്ടുന്നു. തടി ആഗിരണ സ്വഭാവമുള്ള വസ്തുവായതിനാൽ വെള്ളവുമായി സമ്പർക്കമുണ്ടാകുമ്പോഴെല്ലാം വെള്ളം ഉള്ളിൽ കയറുകയും അതിനെ മയപ്പെടുത്തി, ചീച്ചിലുണ്ടാക്കി, അകത്തുനിന്നും നാശമുണ്ടാക്കുകയും ചെയ്യുന്നു.

അതിനാലാണ് നമുക്ക് തടിഉരുപ്പടികളും ഫർണീച്ചറും വാങ്ങിയാൽ എപ്പോഴും ശ്രദ്ധ വയ്ക്കേണ്ടി വരുന്നത്. മരത്തിൻറെ കാബിനറ്റുകൾ, മേശകൾ, കസേരകൾ, വാർഡ്രോബുകൾ എന്നിവ വീട്ടിൽ എവിടേയും ഇടുന്നതിനാൽ അവയിൽ വെള്ളം കയറി നാശമുണ്ടാക്കാൻ നാം അനുവദിക്കരുത്.

എന്നാൽ, മരത്തടികളിൽ നിന്നും വ്യത്യസ്തമായി, പ്ലൈവുഡ് പൂർണ്ണമായല്ലെങ്കിലും ഏറെക്കുറെ വെള്ളം കൊണ്ടുള്ള നാശത്തെ പ്രതിരോധിക്കുന്നു. ജനങ്ങൾ മരത്തടിക്കുപകരം പ്ലൈവുഡ് ഇഷ്ടപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. അവയിൽ ഒരു കാരണം പ്ലൈവുഡ്ഡിൻറെ ജലപ്രതിരോധ ശേഷിയാണ്. പ്ലൈവുഡും ഫർണീച്ചറും വീട്ടിലുണ്ടെങ്കിൽ ആളുകൾക്ക് ജലസമ്പർക്കത്തെ കുറിച്ച് അധികം വേവലാതിപ്പെടേണ്ട കാര്യമില്ല.

എന്നാൽ പലപ്പോഴും ജലപ്രതിരോധം മാത്രം മതിയാകില്ല. ഇക്കാലത്ത് ആളുകൾക്ക് വേണ്ടത് എല്ലാസമയത്തും ഒരു പ്രശ്നങ്ങളുമില്ലാതെ സ്ഥിതിചെയ്യുന്ന വസ്തുക്കളാണ്, അവയ്ക്ക് പരിരക്ഷ ആവശ്യമില്ല, ചെലവിന് അനുയോജ്യമാണ്. ഇതുകാരണമാണ് ജനങ്ങൾ വർഷങ്ങളോളമായി ജലപ്രതിരോധമുള്ള തടിത്തോട് അക്ഷമത കാണിച്ച് വാട്ടർപ്രൂഫ് ആയ വസ്തുക്കൾ തിരയുന്നത്.

സെൻച്യുറിപ്ലൈ അത് സാധ്യമാക്കുന്നതുവരെ വാട്ടർപ്രൂഫ് എന്നത് ഒരു ആശയം മാത്രമായിരുന്നു. സെൻച്യുറിപ്ലൈ ഇൻഡ്യയിലെ ഏറ്റവും നല്ല പ്ലൈവുഡ് ഉണ്ടാക്കുന്നുണ്ടായിരുന്നു, സൈനിക് 710,- ഇൻഡ്യയിലെ പൂർണ്ണമായ വാട്ടർപ്രൂഫ് പ്ലൈവുഡ്, കണ്ടെത്തുന്നതുവരെ.

സൈനിക് 710 ആധികാരികമായി ഇൻഡ്യയുടെ പ്ലൈവുഡ് എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾ എവിടെ ആണെങ്കിലും, ഇൻഡ്യയിൽ എല്ലാ സ്ഥലങ്ങളിലും സൈനിക് 710 ൻറെ വില ഒന്നായിരിക്കും. ഈ പ്ലൈവുഡ് വാട്ടർപ്രൂഫ് മാത്രമല്ല ചിതൽ പ്രൂഫും വളയലിനേയും പൊട്ടലിനേയും വളരെ അധികം പ്രതിരോധിക്കുന്നതുമാണ്. കൂടാതെ, ഇത് 8 വർഷത്തെ വാറണ്ടിയോടൊപ്പവുമാണ് വരുന്നത്.

സൈനിക് 710 ൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഇവയാണ് –

1.     തിളക്കുന്ന വെള്ളത്തിൽ വാട്ടർപ്തൂഫ് –

സൈനിക് 710 വാട്ടർപ്രൂഫ് മാതമല്ല, അത് തിളക്കുന്ന വെള്ളത്തിലും വാട്ടർപ്തൂഫ് ആയി തുടരും. പ്രോസസ്സ് ചെയ്ത തടിക്ക് ചൂടിനോടും നനവിനോടും അത്ര അധികം പ്രതിരോധ ശേഷിയില്ല. അവയിൽ നിന്നും എത ദൂരം അകലെ സൂക്ഷിക്കുന്നുവോ അത്രയും നല്ലതാണ്. എന്നാൽ സൈനിക് 710 മറ്റ് പ്ലൈവുഡ്‍കളിൽ നിന്നും വ്യത്യസ്തമാണ്.

അതിന് വെള്ളത്തിൽ നിന്ന് മാത്രമല്ല തിളക്കുന്ന വെള്ളത്തിൽ നിന്നും സ്വയം സംരക്ഷിക്കാൻ കഴിയും.  തിളക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായാലും സൈനിക് 710 പൊളിയുകയോ വളയുകയോ ചെയ്യുന്നില്ലെന്ന് പരീക്ഷണങ്ങളിൽ നിന്നും മനസ്സിലായീട്ടുണ്ട്. അത് നിങ്ങളുടെ എല്ലാ മര സാമഗ്രികളേയും സുരക്ഷിതമായി നല്ല നിലയിൽ സൂക്ഷിക്കുന്ന ഒരു എൻജിനീയേർഡ്  തടിയാണ്.

2.     ദൃഢത –

സാധാരണ പ്ലൈവുഡ് വളരെ വർഷങ്ങൾ ചൂട്, പൊടി, നനവ് എന്നിവയെപോലും അതിജീവിക്കാറുണ്ട്, എന്നാൽ സൈനിക് 710 ൽ ഈ സാധ്യത തീർച്ചയായും ഇതിലും കൂടുതലായിരിക്കും. സൈനിക് 710 കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഫർണീച്ചറുകളും ഒരു പ്രശ്നവുമില്ലാതെ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത് നിങ്ങളുടെ മര സാമഗ്രികൾക്ക് ഉത്തമമായ ഫിനിഷും അതുപോലെ തന്നെയുള്ള ദീർഘകാല നിലനിൽപ്പും ഉയർന്ന ദൃഢതയും നൽകുന്നു.

 ഒന്നിനെ പറ്റിയും പിന്നീട് വേവലാതിപ്പെടാതെ നിങ്ങൾക്ക് പ്ലൈവുഡ് കാബിനറ്റുകളും ഡ്രായേർസും അടുക്കളകളിലും കുളിമുറികളിലും സ്ഥാപിക്കാൻ കഴിയും. യഥാർത്ഥവും 100% വാട്ടർപ്രൂഫും ആണെന്ന് അർത്ഥമാക്കുന്ന “അസ്‍ലി വാട്ടർപ്രൂഫ്” എന്നും സൈനിക് 710 നെ വിളിക്കുന്നു. ഒരു പൊട്ടലുമില്ലാതെ  വർഷങ്ങളോളം സൈനിക് 710 ന് വെള്ളത്തിൽ കഴിയാൻ സാധിക്കും. ഇത് 4, 6, 9, 12, 16, 19, & 25-mm എന്നീ വലിപ്പങ്ങളിൽ ലഭ്യമാണ്.

3.     താങ്ങാവുന്ന വില –

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള പ്ലൈവുഡ് സെൻച്യുറിപ്ലൈ ക്കാണ് ഉള്ളത്. സൈനിക് 710, ഒരു പ്ലൈയ്ക്ക് ഇത്ര കുറഞ്ഞ വിലയ്ക്ക് വളരെ കാലം എങ്ങിനെ നിലനിൽക്കാം എന്നതിൻറെ മറ്റൊരു ഉദാഹരണമാണ്. മര ഉരുപ്പടികൾക്ക് വെള്ളത്തിൽ നിന്നും ഏതുതരം നനവിൽ നിന്നും ഇത്ര അധികം സംരക്ഷണം നൽകിയീട്ടും സൈനിക് 710 ഒരു കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. രാജ്യത്തൊട്ടാകെ ഒരേ വിലയ്ക്കാണ് ഈ പ്ലൈവുഡ് വിൽക്കുന്നത്.

ആധുനിക ഡിസൈനുകളിൽ വരുന്ന സൈനിക് 710 ന്, വളരെ കാലം ഈടുനിൽക്കുമെന്നുള്ള വാഗ്ദാനവുമുണ്ട്. നിങ്ങൾക്ക് നിങ്ങുടെ വീട് റീമോഡൽ അല്ലെങ്കിൽ റീഡിസൈൻ ചെയ്യണമെങ്കിൽ സൈനിക് 710 ആയിരിക്കും ഉത്തമമായ തിരഞ്ഞെടുക്കൽ. തുടക്കത്തിൽ നിന്നുതന്നെ എന്തും നിർമ്മിക്കുന്നതിനും റീബിൽഡ് ചെയ്യുന്നതിനും സൈനിക് 710 സഹായകരമായിരിക്കും.

ഇത് നിങ്ങൾക്ക് ഒരു വാട്ടർപ്രൂഫ് വീട് നൽകുന്നതിന് പുറമെ ചിതലുകളിൽ നിന്നും തുളയ്ക്കുന്ന പ്രാണികളിൽ നിന്നും സംരക്ഷണവും നൽകുന്നു. ഇത് നിങ്ങളുടെ വീട് ഫർണിഷ്‍ഡും പോളിഷ്‍ഡും ആക്കുന്നതിന് പുറമെ ഉള്ളിൽ നിന്നും അതിനെ സുരക്ഷിതവും ആരോഗ്യകരവും ആക്കുന്നു. സൈനിക് 710 - വാട്ടർപ്രൂഫ് പ്ലൈവുഡ് രൂ. 102/ sq ft.

 

 

Enquire Now

Add your comments

Voice Search

Speak Now

Voice Search
Web Speech API Demonstration

Click on the microphone icon and begin speaking.

Speak now.

No speech was detected. You may need to adjust your microphone settings.

Click the "Allow" button above to enable your microphone.

Permission to use microphone was denied.

Permission to use microphone is blocked. To change, go to chrome://settings/contentExceptions#media-stream

Web Speech API is not supported by this browser. Upgrade to Chrome version 25 or later.

Press Control-C to copy text.
(Command-C on Mac.)
Text sent to default email application.
(See chrome://settings/handlers to change.)